ചന്ദ്രായനം: അനുസ്മരണവും പുരസ്കാര സമർപ്പണവും 21 ന് ഞായറാഴ്ച

ഹനുമാരമ്പലം:ചെറുതാഴം പഞ്ചവാദ്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ “ചന്ദ്രായനം – ” ചെറുതാഴം രാമചന്ദ്രമാരാർ അനുസ്മരണവും പുരസ്കാര സമർപ്പണവും സപ്തംബർ21 ന് ഞായറാഴ്ച ചെറുതാഴം ഹനുമാരമ്പലം പരിസരത്ത് നടക്കും. ഉച്ചയ്ക്ക് 2.30 ന് ദീപപ്രോജ്വലനം, തുടർന്ന് ഇരട്ട തായമ്പക, കുഴൽ പറ്റ് . 4.30. പുഷ്പാർച്ചന. സോപാന സംഗീതം ഇടയ്ക്ക.
വൈകുന്നേരം 5 മണിക്ക് രാമപുരം രാജുമാരാരുടെ അധ്യക്ഷതയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസ് വിശിഷ്ടാതിഥിയായിരിക്കും. ഡോ. വാദ്യപ്രവീൺ ചെറുതാഴം കുഞ്ഞിരാമമാരാർ അനുസ്മരണ പ്രഭാഷണം നടത്തും. ചെറുതാഴംചന്ദ്രൻമാരാർമുഖ്യഭാഷണം നടത്തും. ചടങ്ങിൽ വെച്ച് ചെറുതാഴം രാമചന്ദ്രമാരാർ സ്മാരക വാദ്യചന്ദ്രോദയപുരസ്കാരം കലാമണ്ഡലം ശിവദാസൻ മാരാർക്ക് പത്മശ്രീ ശങ്കരൻകുട്ടി മാരാർ സമർപ്പണം നടത്തും. ചടങ്ങിൽ വെച്ച് സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കരിപ്പൂർ രാമകൃഷ്ണമാരാരെ ആദരിക്കും. ചെറുതാഴം ദാമോദരമാരാർ, കടമേരി ഉണ്ണികൃഷ്ണമാരാർ എന്നിവർ ആശംസകൾനേരും. തുടർന്ന് പുരസ്കാര ജേതാവ് കലാമണ്ഡലം ശിവദാസൻമാരാർ മറുപടി പ്രസംഗം നടത്തും. രാജേഷ് രാമപുരം സ്വാഗതവും പ്രദീപൻ ചെറുതാഴംനന്ദിയും പറയും. തുടർന്ന് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം.