മണൽലോറി പിടികൂടി.

പഴയങ്ങാടി. അനധികൃതമായി മണൽ കടത്തി പോകുകയായിരുന്ന ടിപ്പർ ലോറി പിടിയിൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മുട്ടം കക്കാടപ്പുറം വെച്ചാണ് ഇന്ന് പുലർച്ചെ എസ്. ഐ.കെ. സുഹൈലിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ശ്രീകാന്ത്, പ്രസേനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ എന്നിവര ടങ്ങിയ സംഘം പിടികൂടിയത്. മണൽലോറി പോലീസ് കസ്റ്റഡിയിലെടുത്തു.