വീടിൻ്റെ താക്കോൽ കൈമാറി

പയ്യന്നൂർ:ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കാറമേലിലെ എ.കെ ശാരദയുടെ വീട് സി പി എം കാറമേൽ സെൻട്രൽ ബ്രാഞ്ചിൻ്റെ കൈത്താങ്ങിൽ നിർമ്മാണം പൂർത്തീകരിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത താക്കോൽ കൈമാറി. ചടങ്ങിൽ
നഗരസഭ കൗൺസിലർമാരായ
വി കെ നിഷാദ് , പി വി സുഭാഷ്, ടി ദാക്ഷായണി,
സി പി എം ലോക്കൽ സെക്രട്ടറി കെ വി സുധാകരൻ , കെ രമേശൻ എന്നിവർ സംബന്ധിച്ചു.