September 16, 2025

ബാങ്കുകളുടെ പകൽ കൊള്ളക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ

img_2505.jpg

കണ്ണൂർ : സാമ്പത്തിക ഇടപാടുകളിൽ ബാങ്കുകൾ ഉപഭോക്താക്കളെ ദീർഘകാലമായി നിർദ്ദയം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ പകൽ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട് യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പറി-യുഎംസി – ൻ്റെ നേതൃത്വത്തിൽ 16ാം തിയ്യതി റിസർവ് ബാങ്കിൻ്റെ മുന്നിൽപ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു. ആദ്യ ഘട്ടം എന്ന നിലയിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൻ ബെന്നി ബെഹനാൻ എം.പി. ഉഘാടനം നിർവ്വഹിക്കും. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സംസ്‌ഥാന പ്രസിഡണ്ട് ജോബി .വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിക്കും.
ഡിജിറ്റലൈസേഷൻ്റെ ഭാഗമായി ബാങ്കിങ്ങ് ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും, തെളിഞ്ഞും നടത്തുന്ന സാമ്പത്തിക ചുഷണത്തിൻ്റെ വ്യാപ്ത‌ിവളരെ വലുതാണ്.

ബാങ്കുകളിൽ എത്തുന്ന ഇടപാടുകാരായ ഉപഭോക്താക്ക ളിൽ നിന്നും ബാങ്കുകൾ സൗജന്യമായി നൽകേണ്ട സേവനങ്ങ ൾക്ക് കൗണ്ടിങ്ങ് ചാർജ്, ഹാൻ്റ്ലിങ് ചാർജ് എന്നീ ഓമന പേരുകൾ നൽകി വലിയ തോതിൽ പണം ചോർത്തിയെടുക്കുകയാണ്.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ ടി.എഫ് സെബാസ്റ്റ്യൻ, വർക്കിങ്ങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ, ബുഷറ ചിറക്കൽ, ജേക്കബ് ചോലമറ്റം, പി വി മനോഹരൻ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger