ട്രെയിനിൽ നിന്ന് വീണ് അജ്ഞാതൻ മരിച്ചു

പയ്യന്നൂർ: ട്രെയിനിൽ നിന്ന് വീണു അജ്ഞാതൻ മരിച്ചു. ഇന്ന് വൈകുന്നേരം 3.45 മണിയോടെ പയ്യന്നൂർറെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും ആംബുലൻസുമായി എത്തിയ ഫയർഫോഴ്സ് സംഘം വീണ് പരിക്കേറ്റയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 40വയസു പ്രായം തോന്നിക്കുന്ന യുവാവാണ് ട്രെയിനിൽ നിന്നും വീണ നിലയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം കാണപ്പെട്ടത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.