വീട്ടിൽ കയറി അമ്മയേയും മകനേയും മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വീട്ടിൽ അതിക്രമിച്ച് കയറി രണ്ടംഗ സംഘം യുവാവിനെയും അമ്മയെയും മർദ്ദിച്ചു. പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കല്ലിങ്കാൽ സ്വദേശി എൻ. വിനോദ് കുമാറിൻ്റെ പരാതിയിലാണ് സദൻ്റെ മകൻ സജേഷ്, കുട്ട്യൻ്റെ മകൻ സുനി എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം അഞ്ചിന് രാത്രി 7 മണിക്കാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കല്ലു കൊണ്ട് മുഖത്ത് കുത്തുകയും ബഹളം കേട്ട് തടയാൻ ചെന്ന അമ്മമാധവിയെ രണ്ടാം പ്രതി ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികളുടെ സുഹൃത്തായ മോഹനനുമായി പരാതിക്കാരൻ അടിപിടികൂടിയതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.