വാർഷിക പൊതുയോഗവും കുടുംബ സംഗമവും

പയ്യന്നൂർ:കുഞ്ഞിമംഗലം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഓണാഘോഷ പരിപാടിയും കുഞ്ഞിമംഗലം നടരാജ കലാമന്ദിറിൽ വെച്ച് നടത്തി. യോഗത്തിൽ കരയോഗം പ്രസിഡണ്ട് എം.കെ. ശ്രീധരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ താലൂക്ക് യൂനിയൻ വൈ. പ്രസിഡണ്ട് യു.കെ.ബാലചന്ദ്രൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂർ താലൂക്ക് യൂനിയൻ ഭരണ സമിതി അംഗം കെ.വി.ഗംഗാധരൻ മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. കണ്ണൂർ താലൂക്ക് യൂണിയൻ സിക്രട്ടറി പി. കനകരാജൻ, കണ്ണൂർ വനിതാ സമാജം സിക്രട്ടറി കെ. വി. പ്രേമലത, കണ്ണൂർ താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി. ദിലീപ് കുമാർ, ചെറുതാഴം കരയോഗം പ്രസി. എം.ജയേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. കരയോഗം സിക്രട്ടറി കെ.കെ. രമേഷ് സ്വാഗതവും ജോ. സിക്രടറി ടി.ടി. പുഷ്പകുമാർ നന്ദി പ്രകടനവും നടത്തി. വനിതാ സമാജം നേതൃത്വത്തിൽ വിവിധ തരം കലാ പരിപാടികളും നടന്നു.