കണ്ണൂരിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന പ്രതി അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ കുറ്റ്യാട്ടൂരിൽ നിർത്തിയിട്ട കാറിൽ നിന്ന് യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. മയ്യിൽ എട്ടേയാറിൽ തലശ്ശേരി പന്ന്യന്നൂരിലെ മർവ്വാൻ ഖാലിദിന്റെ 4000 ദിർഹവും 30000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. പാവന്നൂർമൊട്ട സ്വദേശി എൻ കെ നിസാറാണ് പിടിയിലായത്. മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ, എസ് ഐ പി. ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് മയ്യിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്