കണ്ണൂരിന് അഭിമാനമായി സ്വലിഹയും ഷൈജീനയും

കണ്ണൂർ :പത്തനംതിട്ട സീത തോടിൽ 2/9/2025 ൽ നടന്ന അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരത്തിൽ കണ്ണൂരിൽ നിന്നുള്ള
ഇ.സ്വാലിഹക്കും, ഷൈജീനക്കും സ്ത്രീകളുടെ ഡബിൾ സ്വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
സ്വാലിഹ സ്ഥിരമായി കയാക്കിങ്ങ് മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങൾ കൈവരിക്കാറുണ്ട്. ഈ വർഷം തുടക്കത്തിൽ ബേപ്പൂരിൽ നടന്ന അന്തർ ദേശീയ കയാക്കിങ്ങ് മത്സരത്തിലും ഇതേ സഖ്യം രണ്ടാം സ്ഥാനം കൈവരിച്ചിരുന്നു.
ഈ വർഷം കോടഞ്ചേരിയിൽ നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരത്തിലും പങ്കെടുത്ത സ്വാലിഹ നാലാം സ്ഥാനവും, കേരളത്തിന് വേണ്ടി ദേശീയ തലത്തിൽ
മത്സരിക്കാൻ യോഗ്യതയും നേടിയിരുന്നു.
പിതാവ് റഫീഖ് ഏണ്ടിയിൽ തന്നെയാണ് രണ്ട് പേരെയും കയാക്കിങ്ങ് പരിശീലിപ്പിക്കുന്നതും.
കണ്ണൂർ പെരളശ്ശേരി സ്വദേശിനിയാണ് ഷൈജീന.
കോതമംഗലം ഇന്ദിരാ ഗാന്ധി ആട്സ് ആൻ്റ് സൈൻസ് കോളേജിലെ ഒന്നാം വർഷ Bsc സൈബർ ഫോറൻസിക് വിദ്യാർത്ഥിനിയാണ് സ്വാലിഹ.