മാതമംഗലം: ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു, ഒരാൾക്ക് പരിക്ക്.

മാതമംഗലം: മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.
എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.
രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
എരമം ഉള്ളൂരിലെ വിജയന്‍ (50) രതിഷ്(40) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട വീണുകിടക്കുന്നുണ്ടായിരുന്നു.
ശ്രീദുലിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ശ്രീദുല്‍ പറയുന്നത് രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് എനിക്ക് അപകടം പറ്റിയതെന്നണ്.
പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.