പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു

പയ്യന്നൂർ. മധ്യവയസ്കൻ പെരുമ്പ പുഴയിൽ ചാടി മരിച്ചു. കാങ്കോൽമാത്തിൽ ഗുരുദേവ് കോളേജിന് സമീപത്തെ കെ. എം.സദാനന്ദൻ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. പെരുമ്പ പാലത്തിന് മുകളിൽ ബാഗും കുടയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലത്തിനു മുകളിൽ നിന്നും ഇയാൾ പുഴയിലേക്ക് ചാടുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിലും പയ്യന്നൂർ പോലീസിലും വിവരമറിയിച്ചത്. പയ്യന്നൂർഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിൻ്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം സ്കൂബാ ടീമിൻ്റെ സഹായത്തോടെ നടത്തിയ തിരച്ചലിൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 500 മീറ്റർ അകലെ നിന്നും ആളെ കണ്ടെത്തി. തുടർന്ന് പയ്യന്നൂർ സഹകരണാശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി..