മരം മോഷ്ടിച്ചു കൊണ്ടുപോയി

കണ്ണൂർ: പറമ്പിൽ നിന്നും മരം മുറിച്ചു കടത്തികൊണ്ടുപോയി എന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോഴിക്കോട് പാസ്പോർട്ട് ഓഫീസിന് സമീപം താമസിക്കുന്ന തേജസ് ഹൗസിൽ റോസ് ജവഹറിന്റെ പരാതിയിലാണ് കണ്ണൂരിലെ മനാസിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 28 ന് വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ പുഴാതി പാലക്കാട് സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നും പ്രതി മരം മുറിച്ചുകടത്തികൊണ്ടുപോയി. 70,000 രൂപ വില വരുന്ന മരങ്ങൾ മുറിച്ചു കടത്തികൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത ടൗൺപോലീസ് അന്വേഷണം തുടങ്ങി.