മുൻ എം .എൽ .എ . എം വി ജയരാജനെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് കേസ്

ചക്കരക്കൽ: മുൻ എം എൽ എ യും സിപിഎം നേതാവുമായ എം.വി.ജയരാജനെ ഫെയ്സ്ബുക്ക് വഴി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയതിന് പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു. എം.വി.ജയരാജന്റെ പരാതിയിൽ സിന്നു സിന്നു സെഡ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 29 ന് പ്രതി ഫെയ്സ്ബുക്ക് ഐഡി വഴി 2022 – ൽ വാഹനാപകടത്തിൽ പരിക്ക് പറ്റിയ പരാതിക്കാരൻ ആശുപത്രിയിൽ കഴിയുന്ന ഫോട്ടോ വെച്ച് ആയതിൽ കട്ടിലിനടിയിൽ പോവരുത് എന്ന് പറഞ്ഞതല്ലേ ജയരാജേട്ടാ എന്ന ടൈറ്റിലും സഹിതം പ്രചരിപ്പിച്ച് അപകീർത്തിയും സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മന:പൂർവ്വമായി പ്രകോപനം ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.