യുവാവിനെതല്ലി വിരൽ ഒടിച്ചു മൂന്നു പേർക്കെതിരെ കേസ്

തളിപ്പറമ്പ്. യുവാവിനെ മർദ്ദിച്ച് കൈവിരലിൻ്റെ എല്ലുപൊട്ടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂർ ചൊറുക്കളയിലെ കെ.സിയാദിൻ്റെ (42) പരാതിയിലാണ് ചൊറുക്കളയിലെ ഷെരീഫ്, ഷഫീഖ്, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് രാത്രി 8 .45 മണിക്ക് ഏഴാം മൈലിലെ ചെമ്പരത്തി ബാറിൽ വെച്ചായിരുന്നു സംഭവം.
ഭാര്യമായു വേർപിരിഞ്ഞു താമസിക്കുന്നതുമായി ബന്ധപ്പെട്ട സംസാരത്തിനിടയിൽ ഒന്നാം പ്രതിയുമായി വാക്ക് തർക്കമാകുകയും പിന്നീട് ബാറിൻ്റെ മുകളിൽ വെച്ച് പരാതിക്കാരനെ പ്രതികൾ മർദ്ദിക്കുകയും ഇടതുകൈയുടെ തള്ളവിരൽ ഒടിച്ചതിൽ വിരലിൻ്റെ എല്ലുപൊട്ടി പരിക്കേറ്റുവെന്നും മൂന്നാം പ്രതിഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ സിയാദ് ആശുപത്രിയിൽ ചികിത്സ തേടി.