വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കുടിയാന്മല: സാമ്പത്തിക ബാധ്യത മൂലം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൂടിയാന്മലയിലെ മുണ്ടശേരി ഹൗസിൽ ജോസഫിൻ്റെ മകൻ ടിൻ്റോ ജോസഫ് (37) ആണ് മരണപ്പെട്ടത്. ആഗസ്റ്റ് 31 ന് വൈകുന്നേരം 3.30 മണിക്കാണ് യുവാവിനെ വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടത്. തുടർന്ന് ബന്ധുക്കൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാ വസ്ഥയിൽ ചികിത്സക്കിടെ യുവാവ് മരണപ്പെടുകയായിരുന്നു. കുടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.