മേൽപ്പാലത്തിന്റെ ജോലിക്കിടെ ഷീറ്റ് വീണ് വഴി യാത്രക്കാരിക്ക് പരിക്ക്

കാഞ്ഞങ്ങാട്: മേൽ പ്പാലം ജോലിക്കിടെ തൊഴിലാളിയുടെ അശ്രദ്ധ കാരണം ഷീറ്റ് വീണ് വഴിയാത്രക്കാരിക്ക് പരിക്കേറ്റു പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. പുല്ലൂർ ചാലിങ്കാലിലെ സി.സിന്ധുവിന്റെ പരാതിയിലാണ് ദേശീയ പാത നിർമ്മാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് വൈകുന്നേരം 6.10 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. മാവുങ്കാൽ ജംഗ്ഷനിൽ മേൽപാലത്തിന് മുകളിൽ നിന്ന് പ്രതി അശ്രദ്ധമായി റോഡ് നിർമ്മാണ സാധനങ്ങൾ കൈകാര്യം ചെയ്തതിൽ പാലത്തിന് അടിയിലൂടെ കിഴക്ക് ഭാഗത്തേക്ക് നടന്നു പോകവെ ഫൈബർ ഷീറ്റ് പരാതിക്കാരിയുടെ തലയിൽ വീണ് പരിക്കേറ്റത്. തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.