അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു.

പഴയങ്ങാടി:ഏഴോം പൊടിത്തടം കൈത്താങ്ങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നൗഷാദ് – അസൈനാർ അനുസ്മരണവും എന്റോൾമെന്റ് വിതരണവും സംഘടിപ്പിച്ചു. എഴോംമൂല ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ പരിസരത്ത് നടന്ന പരിപാടിഅഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലിന് അർഹനായ സൂപ്രണ്ട് ടി അനിൽ ബോസിനെ ഉപഹാരം നൽകി സജീവ് ജോസഫ് എംഎൽഎ ആദരിച്ചു. എൻഡോവ്മെന്റുകളും വിതരണം ചെയ്തു. എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിലെ ഉന്നത വിജയികളെ കെ പി സി സി മെമ്പർഎംപി ഉണ്ണികൃഷ്ണൻ മൊമെന്റോ നൽകി അനുമോദിച്ചു. കൈത്താങ്ങ് സെക്രട്ടറി കെ ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എംപി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ആദിവാസി ദളിത് നേതാവ് ശ്രീരാമൻ കൊയ്യോൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം കെ വി ഗ്രീഷ്മ, എം വി ഗോവിന്ദൻ മാസ്റ്റർ , കെ വി അബ്ദുറഹ്മാൻകുട്ടി, സക്കീർ ഹുസൈൻ സി പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . ടി.ബോസ് നന്ദിയും പറഞ്ഞു