അഞ്ച് ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

ചീമേനി: വില്പനക്കായി കൊണ്ടുപോകുക അഞ്ചുലിറ്റർ മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. പിലിക്കോട് മാണിയാട്ട് സ്വദേശി ടി.വി. അജേഷിനെ (44) യാണ് എസ്.ഐ.പി.വി.രാമചന്ദ്രനും സംഘവും പിടികൂടിയത്. ചീമേനി എസ്.ബി.ഐ. ബേങ്കിന് സമീപം റോഡരികിൽ വെച്ചാണ് പ്ലാസ്റ്റിക് സഞ്ചിയിൽ കടത്തുകയായിരുന്ന അഞ്ച് ലിറ്റർ മദ്യ ശേഖരവുമായി യുവാവ് പോലീസ് പിടിയിലായത്.