LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

മദ്യ വിമോചന മഹാസഖ്യം കൺവൻഷൻ

img_0387.jpg
Spread the love

കണ്ണൂർ: ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി മദ്യ വിമോചന മഹാസഖ്യം കണ്ണൂർ ജില്ലാ കൺവൻഷൻ ആരോപിച്ചു. സംസ്ഥാനമെങ്ങും മദ്യഷാപ്പുകൾ അനുവദിക്കുകയും, ഓൺലൈൻ മദ്യ വിതരണത്തിന് കളമൊരുക്കുകയും ചെയ്യുന്നത് സമൂഹത്തിൽ ലഹരി ആസക്തി വർധിപ്പിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മഞ്ജുഷ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. രാജൻ തീയറേത്ത്, റഫീഖ് പാണപ്പുഴ, സി. മുഹമ്മദ് ഇംത്യാസ്, സൗമി ഇസബൽ, പി.വി. രാജമണി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: പി.പി. പരമേശ്വരൻ (പ്രസിഡന്റ്), കെ.പി. അബ്ദുൾ അസീസ്, ഗോപാലൻ പട്ടുവം (വൈസ് പ്രസിഡന്റുമാർ), ചന്ദ്രൻ മന്ന (സെക്രട്ടറി), മനോജ് കൊറ്റാളി, സി. പൂമണി (ജോയിന്റ് സെക്രട്ടറിമാർ), എ.കെ. ലളിത (ട്രഷറർ).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!