ഗാർഹികപീഡനം മൂന്നു പേർക്കെതിരെ കേസ്

പരിയാരം: വിവാഹ ശേഷം യുവതിയെ നാട്ടിൽ വെച്ചും വിദേശത്ത് വെച്ചും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ഏഴിലോട് പുറച്ചേരിയിലെ 23 കാരിയുടെ പരാതിയിലാണ് ഭർത്താവ് പുറച്ചേരിയിലെ അനൂപ്, മാതാവ് രജിത, സഹോദരി അനുപമ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2023 ഡിസംബർ 25 ന് ആയിരുന്നു വിവാഹം. ശേഷം പുറച്ചേരിയിലെ ഭർതൃവീട്ടിലും ദുബായിലെ താമസ സ്ഥലത്തു വെച്ചും പ്രതികളായ ഭർത്താവും ഭർത്താവിൻ്റെ അമ്മയും സഹോദരിയും നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






