LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 4, 2026

കലാഭവൻ നവാസ് അന്തരിച്ചു

img_8158.jpg
Spread the love

നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എത്തിയതായിരുന്നു നവാസ്. ആശുപത്രിയിലേക്ക് ഉടൻ‌ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മുറിയിൽ മാറ്റാരുമില്ലായിരുന്നു. ഹോട്ടൽ ജീവനക്കാർ റൂമിലെത്തി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്രവർത്തനം. 1995-ൽ ചൈതന്യം എന്ന ഫീച്ചർ ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ, നിസാം എന്നിവർ സഹോദരങ്ങളാണ്. രഹനയാണ് ഭാര്യ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!