October 24, 2025

നാടൻതോക്ക് പിടികൂടി

img_7893.jpg

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽനിന്ന് നാടൻതോക്ക് പിടികൂടി. കുട്ടിമാവ് ഉന്നതിയിലെ ചപ്പിലി ബാബുവിന്റെ വീട്ടിൽനിന്നാണ് നാടൻതോക്ക് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി പയ്യാവൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു നാടൻതോക്കും ഇതിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നുകളും കണ്ടെടുത്തത്. പോലീസ് പരിശോധന നടത്തുമ്പോൾ ബാബുവിന്റെ അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. നായാട്ടിന് ഉപയോഗിക്കുന്ന തോക്കെന്നാണ് സൂചന. എസ്ഐമാരായ ടോമി, പി.പി.പ്രഭാകരൻ, എഎസ്ഐമാരായ കെ.വി.പ്രഭാകരൻ, റീന, സീനിയർ സിപിഒ സുഭാഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌. തോക്ക് കോടതിയിൽ ഹാജരാക്കി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger