October 24, 2025

പ്രമുഖ കോൺഗ്രസ് നേതാവും മുൻ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എം.നാരായണൻകുട്ടി അന്തരിച്ചു

86968938-64dc-4580-bb07-7a803d0429e2.jpg

പയ്യന്നൂർ: പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗവുമായിരുന്ന പയ്യന്നൂരിലെ എം.നാരായണൻകുട്ടി (75) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പയ്യന്നൂർ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി വീട്ടിൽ ദേവി പിള്ളായാതിരി അമ്മയുടെയും കുന്നിയൂർ കേശവ കുറുപ്പിൻ്റെയും മകനാണ്.
ഭാര്യ -ടി.വി.ശോഭ (റിട്ട. സെക്രട്ടരി, പയ്യന്നൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബേങ്ക് ,പ്രസിഡണ്ട് പയ്യന്നൂർ വനിതാ സഹകരണ
സൊസൈറ്റി )
മക്കൾ – ശരത് നമ്പ്യാർ ( ആരോഗ്യ ഹോം ഫിറ്റ്നസ് സൊലൂഷ്യൻ – പയ്യന്നൂർ)
ഡോ. വരുൺ നമ്പ്യാർ ( നമ്പ്യാർസ് ദന്തൽ സെൻ്റർ, പയ്യന്നൂർ)
മരുമക്കൾ:- രേഷ്മ ശരത് (മട്ടന്നൂർ),
ഡോ. ധനലക്ഷമി വരുൺ ( നീലേശ്വരം)
സഹോദരങ്ങൾ: ഡോ.എം.കേശവൻകുട്ടി (ബക്കളം), പരേതരായ എം.രാജഗോപാൽ, എം.കമലാ ദേവി
കണ്ടങ്കാളി പഞ്ചായത്ത് എൽ.പി.സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് പുഞ്ചക്കാട് സെൻ്റ് മേരീസ് യു.പി.സ്കൂൾ, പയ്യന്നൂർ ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കെ.എസ്.യു യൂനിറ്റ പ്രസിഡണ്ടായി തുടങ്ങി പിന്നീട് സംഘടനയുടെ താലൂക്ക്, ജില്ലാ പ്രസിഡണ്ടായും സംസ്ഥാന ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ട്രഷററായി പ്രവർത്തിച്ചതിന് ശേഷം നീണ്ട പതിനാറ് വർഷം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചു.1982 മുതൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി അംഗമാവുകയും തുടർന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു.കോൺഗ്രസ്സിൻ്റെ സമര പോരാട്ടരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കാലഘട്ടത്തിൽ 1987-ൽ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ കശുവണ്ടി സമരത്തിൽ പങ്കെടുത്തതിന് പയ്യന്നൂരിൽ സി.പി.എം ആക്രമണത്തിന് വിധേയനാവുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയും ചെയ്തിരുന്നു.2001-ൽ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും എതിർ സ്ഥാനാർത്ഥി പി.കെ.ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടു.
പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരൻ, പിന്നീട് ഇതേ സംഘത്തിലെ ഭരണസമിതി അംഗം, പയ്യന്നൂർ സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗം, കണ്ണൂർ ജില്ല ആയുർവ്വേദ മെഡിക്കൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ, കണ്ണൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ഡയരക്ടർ, ജില്ലാ സഹകരണ ബേങ്ക്, സംസ്ഥാന സഹകരണ ബേങ്ക് ഡയരക്ടർ, സംസ്ഥാന സർക്കാർ എക്സിബിറ്റ് ലൈസൻസി അതോറിറ്റി മെമ്പർ, ഓൾ ഇന്ത്യാ പാഡിേ ഗ്രോവേർസ് കൺസൾട്ടേറ്റീവ് ബോർഡ് ഡയരക്ടർ, പിലാത്തറ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ, കേരള ഗാർമെൻറ്സ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് വൈകീട്ട് 5.30ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger