ഇറ്റലിയിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ച നാലു പേർക്കെതിരെ കേസ്

പെരിങ്ങോം .ഇറ്റലിയിൽ സ്റ്റാഫ് നഴ്സായി ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ച കൺസൾട്ടൻ്റ് ഏജൻസിയിലെ നാലുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.വെള്ളോറ കടവനാട് സ്വദേശിനി പി.വി.സൗമ്യയുടെ പരാതിയിലാണ് ആലത്തൂരിലെ നമാനാ കൺസൾട്ടൻസിയിലെ മനോജ്, സുരേഷ്, ദേവി ജോസഫ്, ചിഞ്ചു കൃഷ്ണ എന്നിവർക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്.പരാതിക്കാരിക്ക് ഇറ്റലിയിൽ സ്റ്റാഫ് നഴ്സായി ജോലി വാഗ്ദാനം നൽകി2025 മാർച്ച് അഞ്ച് മുതൽ പലതവണകളായി പ്രതികൾ രണ്ടു ലക്ഷം രൂപയു പി ഐ ഐ ഡി വഴി കൈപ്പറ്റുകയും പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






