“കൈതാങ്ങുവാട്സാപ്പ് കൂട്ടായ്മയിൽ” ജീവകാരുണ്യ പ്രവർത്തനം നടത്തി

പഴയങ്ങാടി:ഏഴോം മൂല കൈത്താങ്ങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴോം പഞ്ചായത്തിലെ വളാന്തോട്ടത്തിൽ താമസിക്കുന്ന കൊയ്യോൻ ഗംഗാധരൻ, തല്ലരിയൻ കല്യാണി എന്നിവരുടെ വീട്ടിലേക്കായി അടുക്കള, കുളിമുറി ,കക്കൂസ്, വരാന്ത എന്നിവ നിർമ്മിച്ചു നൽകി. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് എം. പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു..
സെക്രട്ടറി കെ. ബാബുരാജ്, സർഹബിൽ, വൈസ് പ്രസിഡണ്ട് എൻ. രാഘവൻ ,ട്രഷറർ സി. കെ പി . മുസ്തഫ എ.കെ ജയശീലൻ , ശോഭിത്ത്, ബാലകൃഷ്ണൻ, ഷിനോജ്, മനോഹരൻ , ബാബു ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.






