മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

പയ്യന്നൂർ : മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണുമരിച്ചു. എട്ടിക്കുളം സ്വദേശി പാലക്കോട് താമസിക്കുന്ന കെ. അബ്ദുൾറഷീദ് (43) ആണ് വലപിടിക്കുന്നതിനിടെ തോണിയിൽ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടിക്കുളത്തെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ. കെ. സീനത്ത് (മുട്ടം). മക്കൾ: റാഷിഫ, റഫാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ :സഫിയ, സൈദ, റഷീദ .






