July 16, 2025

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയയുവാവ് കുളത്തിൽ മുങ്ങിമരിച്ചു

img_5155-1.jpg

പയ്യന്നൂർ. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് നീന്തുന്നതിനിടെ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ നീലംബം പള്ളത്തിൽ സ്വദേശി പരേതനായ എം.എ.ജാഫറിൻ്റെ മകൻ ആഷിഖ് (27) ആണ് മരണപ്പെട്ടത്. തൃക്കരിപ്പൂരിലെ പ്രവാസി നീതി ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനാണ്.
മാതാവ്: ബദറുന്നീസ. സഹോദരങ്ങൾ: അജാസ്, അനീസ്.
ദേശീയപാതയിൽ കണ്ടോത്ത് ആയൂർവേദ ആശുപത്രിക്ക് സമീപമുള്ള കുളത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ മൂന്നു പേർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. യുവാവ് മുങ്ങി താണതോടെ സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പയ്യന്നൂർ ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തെരച്ചലിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger