LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പ്രചരണ ബോർഡ് നശിപ്പിച്ചു

48084eb1-8153-4c75-8647-50048fc96263-1.jpg
Spread the love

പയ്യന്നൂർ: ധനരാജ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് കീറി നശിപ്പിച്ച നിലയിൽ. രാമന്തളി കല്ലേറ്റും കടവിൽ സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കീറി നശിപ്പിച്ചത്.

മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജിന്റെ ഒന്‍പതാം രക്തസാക്ഷത്വദിനാചരണം ഇന്ന് കുന്നരുവിൽ നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രിയിൽ പ്രചരണ ബോർഡിന് നേരെ അക്രമമുണ്ടായത്. ഇന്ന് രാവിലെയാണ് ബോർഡ് നശിപ്പിച്ചതായി നാട്ടുകാർ കണ്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!