വീടിനും കാറിനും നേരെ അക്രമം ; രണ്ടു പേർക്കെതിരെ കേസ്

എടക്കാട്. വാടകയ്ക്ക് നൽകിയ വീടിനുനേരെയും നിർത്തിയിട്ട കാറിനു നേരെയും അക്രമം പരാതിയിൽ രണ്ടു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. മാവിലായി കീഴറയിലെ കെ.കെ. ശ്യാം ജെറിലിൻ്റെ പരാതിയിലാണ് സുരാഗ് , റസീന എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരൻ്റെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ളതും പി. സുബൈദ എന്നവർക്ക് വാടകയ്ക്ക് നൽകിയതുമായ വീട്ടിൽ ഈ മാസം അഞ്ചിന് വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. രണ്ടാം പ്രതിയുടെ ആൺ സുഹൃത്തായ ഒന്നാം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഡൈനിംഗ് ടേബിളും ജനൽഗ്ലാസുകളും അടിച്ചു തകർക്കുകയും വിവരമറിഞ്ഞ് ചോദിക്കാൻ ചെന്ന പരാതിക്കാരനെ രണ്ടാം പ്രതി അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും പിന്നീട് രാത്രി 11.45 മണിക്ക് ഒന്നാം പ്രതി വീണ്ടും തിരിച്ചെത്തി പോർച്ചിൽ നിർത്തിയിട്ട കാർ അടിച്ചു തകർക്കുകയും ചെയ്തതിൽ 5 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.