LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മലിനജലം ഓവുചാലിലേക്ക് ഒഴുക്കി; റസ്റ്റോറൻ്റ് താൽക്കാലികമായി അടച്ചു പൂട്ടാൻ നിർദേശം

img_4259-1.jpg
Spread the love

ന്യൂ മാഹി: മലിനജലം ഓവുചാലിലേക്ക് ഒഴുക്കിയതിന് പെരിങ്ങാടിയിൽ പ്രവർത്തിക്കുന്ന “ഗ്രിൽ ആൻഡ് ചിൽ” റസ്റ്റോറന്റിനെതിരെ കർശന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ്. സ്ഥാപനത്തെ താൽക്കാലികമായി അടച്ചു പൂട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ന്യൂ മാഹി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.

രാത്രികാലങ്ങളിൽ മോട്ടോർ ഉപയോഗിച്ച് പൈപ്പിലൂടെ മലിനജലം ഓവുചാലിലേക്ക് ഒഴുക്കുന്നു എന്നാരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിലാണ് കർശന നടപടി. നേരത്തെ, ഇതേ കുറ്റത്തിനായി ഗ്രാമപഞ്ചായത്ത് അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ, പിഴ ചുമത്തിയ ശേഷവും വീണ്ടുമാണ് വെള്ളം ഒഴുക്കിയത് എന്ന് സ്ക്വാഡ് സ്ഥിരീകരിച്ചു.

മലിനജലം ശുദ്ധീകരിക്കാനുള്ള പര്യാപ്ത സംവിധാനങ്ങൾ സ്ഥാപിച്ച ശേഷം മാത്രമേ റസ്റ്റോറന്റ് വീണ്ടും പ്രവർത്തിക്കുവാൻ അനുവദിക്കൂ എന്നും സ്ക്വാഡ് നിർദേശിച്ചു.

പരിശോധനയിൽ എൻഫോഴ്‌സ്‌മെൻറ് ടീം ലീഡർ സജിത കെ, അജയകുമാർ കെ.ആർ, ശരീകുൽ അൻസാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽ കുമാർ എം, സുജേഷ് എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!