ഉന്നതവിജയികളെ എം. എസ്. എഫ് കമ്മറ്റി അനുമോദിച്ചു

പയ്യന്നൂർ: ഇക്കഴിഞ്ഞ എസ് എസ് എൽ .സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെൻ്ററിൻ്റെ സഹകരണത്തോടെ രാമന്തളി ശാഖ എം എസ് എഫ്കമ്മിറ്റി അനുമോദിച്ചു. തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു സംസ്ഥാന എം.എസ്. എഫ് സിക്രട്ടറി റുമൈസ റഫീഖ് മുഖ്യ പ്രഭാഷണം നടത്തി
എം. എസ് എഫ് ശാഖപ്രസിഡൻ്റ് കെ.
പി. ആദിൽ അദ്ധ്യക്ഷത വഹിച്ചു ഉസ്മാൻ കരപ്പാത്ത്, കെ.കെ.അഷ്റഫ്, അൻവർ ശക്കീർ , സക്കീർ താറ്റേരി , പി.പി. ബഷീർ, നസീർ രാമന്തളി , പി.എം. ലത്തീഫ് പി.കെ. ശബീർ അഫ്സൽ രാമന്തളി , പി.എം’ ശുഹൈബ, പി. ഹമീദ് മാസ്റ്റർ പി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു പി.പി. ഫൈസൽ സ്വാഗതം പറഞ്ഞു