July 8, 2025

കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ. ടി.യു ) ഏരിയാ സമ്മേളനം

5adc3932-5cb7-450a-8b1d-edef06a32a01-1.jpg

പയ്യന്നൂർ:കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പയ്യന്നൂർ ഏരിയ സമ്മേളനം കൊഴുമ്മൽ മാക്കീൽ ഓഡിറ്റോറിയത്തിൽ നടന്നു. ടി. ഐ. മധുസൂദനൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൊഴുമ്മൽ മാക്കീൽ കല്യാണ മണ്ഡപത്തിലെ കെ. രാഘവൻ നഗറിൽ
യൂണിയൻ ഏരിയ പ്രസിഡണ്ട് കെ. സി. സുരേന്ദ്രൻ പതാക
ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
ഏരിയ സെക്രട്ടറി എം. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും
ട്രഷറർ പി. കുഞ്ഞികൃഷ്ണൻ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. കെ. സി. ഇ. .യു
ജില്ലാ സെക്രട്ടറി കെ വി പ്രജീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം എം മനോഹരൻ,
ജില്ലാ പ്രസിഡണ്ട്
വി വിനോദ് , എം ബാലകൃഷ്ണൻ , പി വി പ്രഭാകരൻ , സി ഐ.ടി.യു. പയ്യന്നൂർ ഏരിയ സെക്രട്ടറി കെ കെ കൃഷ്ണൻ , എം രാഘവൻ , സി പി സുമതി ,പി അജിത്ത് ,
കെ സത്യൻ, കെ തങ്കമണി , പി ലത ,
എം ബിന്ദു എന്നിവർ പ്രസംഗിച്ചു.
സഹകരണ മേഖലയെ
തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന്
സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger