ഡോ. കെ.വി. ബാബുവിന് മെഡിക്കൽ രംഗത്തെ ദേശീയ അവാർഡ്

പയ്യന്നൂർ: : പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൊ ലീഗൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2025 -ലെ ദേശീയ അവാർഡ്
വിവാരാവകാശ പ്രവർത്തകനും
പൊതുജനാരോഗ്യ പ്രവർത്തകനുമായ
പയ്യന്നൂരിലെ നേത്ര
രോഗ വിദഗ്ദൻ
ഡോ. കെ. വി.ബാബുവിന് സമ്മാനിച്ചു.
ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ളതാണ് അവാർഡ്.
50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്
അവാർഡ്.
വൈദ്യശാസ്ത്ര രംഗത്തെ നൈതികത ഉയർത്തിപ്പിടിക്കുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചതിനാണ് അംഗീകാരം.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ,
മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ അഴിമതി എന്നിവക്കെതിരെയും,
ജൂനിയർ ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും ന്യായമായ വേതനം ഉറപ്പാക്കുന്നതിനും
രോഗികളുടെ അവകാശങ്ങൾക്ക് വേണ്ടിയും
നടത്തിയ
പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.