July 8, 2025

ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസ് ബിരുദദാന ചടങ്ങ് 7-ന്; 695 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിക്കും

689aa5f6-3a5d-4ade-8d7a-5a6c22eb5664-1.jpg

കണ്ണൂര്‍: ഡല്‍ഹി ആസ്ഥാനമായുള്ള ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസിന്‍റെ മൂന്നാമത് കോണ്‍വൊക്കേഷന്‍ ജൂലൈ 7-ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 674 വിദ്യാര്‍ത്ഥികളും പി.ജി പഠനം പൂര്‍ത്തിയാക്കിയ 21 വിദ്യാര്‍ത്ഥികളും ചടങ്ങില്‍ വെച്ച് ബിരുദം ഏറ്റുവാങ്ങും. ജാമിഅഃ ഹംദര്‍ദ് രജിസ്ട്രാര്‍ ഡോ. സര്‍ഫറാസ് അഹ്സന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെെസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അഫ്ഷര്‍ ആലം അധ്യക്ഷത വഹിക്കും. രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ കോഴ്സുകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡലുകളും വിതരണം ചെയ്യും. കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ പ്രസിഡന്‍റ് അഹമ്മദ് റയീസ് പ്രഭാഷണം നടത്തും. ക്യാംപസ് ഡയറക്ടര്‍ ഡോ. സി.പി അയ്യൂബ് കേയി സ്വാഗതവും, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ സയ്യിദ് സഊദ് അക്തര്‍ എസ് നന്ദിയും പറയും. വിദ്യാഭ്യാസ-സാമൂഹിക-ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വാർത്താസമ്മേളനത്തില്‍ ക്യാംപസ് ഡയറക്ടർ ഡോ. സി.പി അയ്യൂബ് കേയി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാന്‍സ മയിമി, IQAC കണ്‍വീനര്‍ നഫീസത്തുല്‍ മിസ് രിയ്യ, പബ്ലിസിറ്റി & മീഡിയ കണ്‍വീനര്‍ സമീര്‍ പി.എ, മീഡിയ കമ്മിറ്റി മെമ്പർ റിനിഷ പി എന്നിവർ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger