സ്വത്ത് തർക്കം ഗൃഹനാഥനെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

പരിയാരം: ഇളയമകളുടെ പേരിൽ സ്വത്ത് എഴുതി കൊടുക്കാത്ത വിരോധത്തിൽ ഗൃഹനാഥന് മർദ്ദനം. പരാതിയിൽ രണ്ടു പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കുണ്ടപ്പാറയിലെ പ്ലാവില വീട്ടിൽ സുരേന്ദ്രൻ്റെ (61) പരാതിയിലാണ് പരിയാരം കുണ്ടപ്പാറയിലെ ഗിനേഷ്, ശ്രീജി എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഈ മാസം ഒന്നാം തീയതി രാവിലെ 11.30 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പരാതിക്കാരൻ്റെ വീട്ടു വരാന്തയിൽ അതിക്രമിച്ചു കയറിയ പ്രതികൾ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും മകളുടെ ഭർതൃ സഹോദരനായ ഒന്നാം പ്രതി കസേര കൊണ്ട് ഇടതു കൈതണ്ടയിൽ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.