സോഷ്യൽ മീഡിയയിലൂടെക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം 13 പേർക്കെതിരെ കേസ്
പയ്യന്നൂർ. ചിരപുരാതനമായ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തണമെന്നും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സോഷ്യൽ മീഡിയ വഴി ഓഡിയോ ക്ലിപ് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ 13 പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലംമല്ലിയോട്ട് കാവ് ക്ഷേത്രം സമുദായി കുഞ്ഞിമംഗലം പറമ്പത്ത് സ്വദേശി ടി.പി.സുധാകരൻ്റെ പരാതിയിലാണ് തീയ്യക്ഷേമസഭയുടെ ഭാരവാഹികളായ കുഞ്ഞിമംഗലം കുതിരുമ്മലിലെ കാവിൻ്റ കത്ത് കൃഷ്ണൻ, എം. അജയൻ, പി പി അനുരാഗ് ,ചാമുണ്ടി സുധാകരൻ, എടാട്ടെ എം.വേണു, കുഞ്ഞിമംഗലത്തെ പോള ബാലൻ, ടി. പി. രത്നാകരൻ, പ്രദീപ് കുമാർ, യു.സജേഷ്, എം.സതീശൻ, പി.രവീന്ദ്രൻ, പി. പി. ബാബു, പി.വി.അജേഷ് കുമാർ എന്നിവർക്കെതിരെ കേസെടുത്തത്.ഈ മാസം 14ന് രാവിലെ 11.18ക്കാണ് പരാതിക്കാസ് പദമായ സംഭവം. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
