തയ്യിൽ കുടുംബംഉന്നത വിജയികളെ അനുമോദിച്ചു
പയ്യന്നൂർ:തയ്യിൽ കുടുംബ വെൽഫെയർ അസോസിയേഷൻ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പയ്യന്നൂർ എയർബോൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ. ടി. കെ.മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. എം കെ തയ്യിൽ അധ്യക്ഷത വഹിച്ചു,ഹനീഫ് തയ്യിൽ, റഷീദ് ടി വി പി, അമീർ തയ്യിൽ എന്നിവർ സംസാരിച്ചു,ടി.പി.മുഹമ്മദ് കുഞ്ഞി, ടി.സി.ഫാറൂഖ്,ടി.കെ.ഷൗക്കത്തലി, ടി.പി. അബ്ദുൽ അസീസ്,തയ്യിൽ ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
ടി. സി കാസിം നന്ദിയുംപറഞ്ഞു. കുടുംബ സംഗമം ആഗസ്ത് 17 ന് പയ്യന്നൂരിൽ വെച്ച് നടത്താൻ യോഗം തീരുമാനിച്ചു.
