October 24, 2025

മികവ്: പരീക്ഷാ വിജയികൾക്ക് അനുമോദനം

img_3135-1.jpg

പയ്യന്നൂർ :ഐ. ഐ. എസ്.സിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കെ.കെ. അമ്പിളി, ബാംഗ്ലൂർ ക്രൈസ്റ്റ് യൂനിവേർസിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ താനിയ.കെ. ലീല, സി.എസ്.ഐ.ആർ നെറ്റ് കെമിസ്ട്രി പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്യാം കൃഷ്ണൻ , പ്ളസു എസ്.എസ്.എൽ.സി , എൽ.എസ്.എസ്, യു.എസ്. എസ്. പരീക്ഷാവിജയികൾ എന്നിവരെ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം അനുമോദിച്ചു. എ.കെ.പി. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പയ്യന്നൂർ എ. ഇ. ഒ. ടി.വി. സുചിത്ര ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. വായനാപക്ഷാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കെ.ചഞ്ചൽ പ്രഭാത് സ്വാഗതവും ഡോ: അശ്വതി ശ്രീധരൻ നന്ദിയും പറഞ്ഞു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger