ഓട്ടത്തിനിടെ ബസ് ഡ്രൈവർക്ക് മർദനം; പ്രതി അറസ്റ്റിൽ
പഴയങ്ങാടി : മാട്ടൂലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറെ മർദിച്ച സംഭവത്തിൽ മറ്റൊരു ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. മാട്ടൂൽ സെൻട്രലിലെ മാവിന്റെകീഴിൽ ഹൗസിലെ കെ. ഷബീറി(40)നെയാണ് കെ. സുഹൈൽ അറ സ്റ്റ് ചെയ്തത്. സംഘർഷ ത്തിനിടെ നിയന്ത്രണം വിട്ട ബസ് വൈദ്യുതത്തൂൺ ഇടിച്ചുതകർ ത്ത് സമീപത്തെ വീട്ടുമതിലിൽ തട്ടിയാണ് നിന്നത്. ശനിയാഴ്ച ഉച്ച യ്ക്ക് 12.20-ന് മാട്ടൂൽ പഞ്ചായത്ത് ഓഫീസിനും ചർച്ച് റോഡിനുമിട യിലായരുന്നു സംഭവം. മർദനമേ റ്റ മാട്ടൂൽ-കണ്ണൂർ റൂട്ടിൽ സർ വീസ് നടത്തുന്ന ബ്രീസ് ബസ് ഏഴോംമൂല യിലെ എ. മുസഫിർ പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികി ത്സതേടിയിരുന്നു.
ബസ് സമയത്തെ ചൊല്ലിയുള്ള തർക്കവും പൂർവവൈരാഗ്യവുമാണ് ബസിൽ കയറി ആക്രമിച്ച തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഷബീറിനെ റിമാൻ്റ് ചെയ്തു

