LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പി. ഐ. ടി.എൻഡിപിഎസ് നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

img_2734-1.jpg
Spread the love

കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസ്സിലെ പ്രതിയെ ഹൊസ്ദുർഗ് പോലീസ് പി. ഐ.ടി. എൻ. ഡി. പി. എസ്. ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബേക്കൽ പോലീസ് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് കൊളവയൽ ഇട്ടമ്മൽ സ്വദേശി പി. പി. നിസാമുദ്ദീനെ(35) യാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ട ഇയാളെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. 72.73 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎം എകടത്തുന്നതിനിടെ ഇക്കഴിഞ്ഞ ഡിസംബർ മാസം തലപ്പാടിയിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. മഞ്ചേശ്വരം, ബേക്കൽ പോലീസ് സ്റ്റേഷനിൽ രണ്ട് ലഹരിക്കേസുകൾ ഇയാൾക്കെതിരെയുണ്ട്.

തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് എൻ ഡി പി എസ് (PIT എൻ ഡി പി എസ്) നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്. ജില്ലാ പോലീസ് മേധാവി ബി. വി. വിജയഭരത് റെഡ്ഢി ഐ‌പി‌എസിൻ്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്ത് കുമാർ, സബ് ഇൻസ്പെക്ടർ ഏ. ആർ. ശാർങ്‌ഗധരൻ , അസി. സബ് ഇൻസ്പെക്ടർ എം. പ്രകാശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വി. ആർ. സനോജ്, സി. വി. ബൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!