പയ്യന്നൂർടൗൺ വികസനത്തിൻ്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണം -ചേമ്പർ ഓഫ് കൊമേഴ്സ്

പയ്യന്നൂർ : ടൗൺ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളേയും അവരുടെ ജീവനക്കാരേയും പുനരധിവസിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പയ്യന്നൂർ ചേമ്പർ ഓഫ് കോമേഴ്സ് വാർഷിക ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.
ചേമ്പർ പ്രസിഡണ്ട് കെ. യു. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
മാരക രോഗത്തിനടിമപ്പെട്ട വ്യാപാരികൾക്ക് ചികിൽസാ സഹായം നൽകിയും മരണപ്പെടുന്ന വ്യാപാരികളുടെ കുടുംബത്തെ ചേർത്തു നിർത്തുന്ന തത്വശാസ്ത്രം മുറുകെ പിടിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന് ആശ്രയ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി പ്രസ്താവിച്ചു.ചികിൽസാ സഹായം ജില്ലാ പ്രസിഡൻ്റ് ദേവസ്യാ മേച്ചേരി വിതരണം ചെയ്തു. വർക്കിങ്ങ് പ്രസിഡന്റ് വി.പി.സുമിത്രൻ, ജില്ലാ സെക്രട്ടരി ബാഷിത് ,ജില്ലാ ട്രഷറർ എം പി തിലകൻ എന്നിവർ പ്രസംഗിച്ചു പി .രാജീവൻ പ്രമേയം അവതരിപ്പിച്ചു. ചേമ്പർ ജനറൽ സെക്രട്ടരി വി.നന്ദകുമാർ പ്രവർത്തന റിപ്പാർട്ടും ട്രഷറർ എം കെ ബഷീർ വരവ്- ചെലവ് കണക്കും അവത രിപ്പിച്ചു.കെ.ബാബുരാജ് നന്ദിയും പറഞ്ഞു.