LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

ഫ്രഷ്ജൂസില്‍ ചത്ത കൂറ: ഹോട്ടലിന് നഗരസഭ അധികൃതർ നോട്ടീസ് നല്‍കി

img_2619-1.jpg
Spread the love

പയ്യന്നൂര്‍: എടാട്ടെ വീട്ടിലേക്ക്പയ്യന്നൂരിലെ ഹോട്ടലില്‍ നിന്നും പാര്‍സലായി എത്തിച്ച ഫ്രഷ് ജൂസില്‍ ചത്ത കൂറയെ കണ്ടെത്തിയെന്ന പരാതിയില്‍ പയ്യന്നൂർനഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസംഎടാട്ട് സ്വദേശിനിയായ യുവതി പോലീസിലും പയ്യന്നൂര്‍ നഗരസഭ അധികൃതര്‍ക്കും നല്‍കിയ പരാതിക്ക് പിന്നാലെയാണ് നടപടി.
വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് നഗരസഭാ കാര്യാലയത്തിന് സമീപത്തെ ഹോട്ടലിൽ നിന്നും കൊടുത്തു വിട്ട പാർസൽ ഡോർ ഡെലിവറിയിലാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരി വീട്ടിലേക്കു പാര്‍സലായി ഓര്‍ഡര്‍ നല്‍കിയ പീസ് മസാല, ഫ്രഷ് ലൈംജൂസ്, വട ചട്ണി എന്നീ ഭക്ഷണ സാധനങ്ങള്‍ രാത്രി 7.30 മണിയോടെ ഡോര്‍ ഡെലിവറിയായി വീട്ടിലെത്തിച്ചിരുന്നു. രാത്രി7.45 മണിയോടെ കഴിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു കുട്ടിക്ക് നൽകിയ ഫ്രഷ് ലൈംജൂസില്‍ ചത്തകൂറയെ കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയിൽ തന്നെ യുവതി പയ്യന്നൂര്‍ പോലീസിലും നഗരസഭാ ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കുകയായിരുന്നു.

ഈ പരാതിയിലാണ് പയ്യന്നൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുടമക്ക് നോട്ടീസ് നല്‍കിയത്. മലിനീകരണവുമായി ബന്ധപ്പെട്ട് ഈ ഹോട്ടലിനു
മുമ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നതായും നഗരസഭ ആരോഗ്യവിഭാഗം പറയുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!