LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

സ്കൂൾ സമയ മാറ്റം പിൻവലിക്കണം : എസ്.എം.എഫ്.

img_2275-1.jpg
Spread the love

പയ്യന്നൂർ : ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസ്സ പഠനത്തിന് തടസ്സം സൃഷ്ഠിക്കുന്ന സ്ക്കൂൾ സമയ മാറ്റം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പയ്യന്നൂർ മേഖലാ സുന്നി മഹല്ല് ഫെഡറേഷൻ ജനറൽകൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് സമയ മാറ്റവുമായി മുന്നോട്ട് പോകുന്ന സർക്കാർ നയം തീർത്തും പ്രതിഷേധാർഹമാണ്. വർക്കിങ് പ്രസിഡന്റ് ടി പി മഹമൂദ് ഹാജിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ മെമ്പറും റിട്ടേർണിംങ് ഓഫീസറുമായ ഉസ്താദ് ഉമർ നദ്‌വി തോട്ടിക്കൽ കൗൺസിൽ ഉൽഘാടനം ചെയ്തു. താജുദ്ധീൻ പിലാത്തറ സ്വാഗതവും ടി പി മുഹമ്മദ് കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡൻറ്: ടി വി അഹമ്മദ് ദാരിമി,
വൈസ്: പ്രസിഡണ്ടുമാർ: ടി പി മുഹമൂദ് ഹാജി മാതമംഗലം,
എസ് എ ശൂക്കൂർ ഹാജി കവ്വായി,
മെയ്തു ഹാജി കടന്നപ്പള്ളി,
കെ ജമാൽ ഹാജി പെരുമ്പ,
ജനറൽ സിക്രട്ടറി: ടി പി മുഹമ്മദ് കുഞ്ഞി ഹാജി,
സെക്രട്ടറിമാർ: ഇഖ്ബാൽ കോയിപ്ര,
വി കെ പി ഇസ്മായിൽ,
ഉമ്മർ എട്ടിക്കുളം,
കെ പി നാസർ ഹാജി,
ട്രഷറർ: എസ് കെ പി അബ്ദുൾ ഖാദർ ഹാജി,
ജില്ലാ കൗൺസിലർമാർ:
ടി വി അഹമ്മദ് ദാരിമി,
ടി പി മുഹമ്മദ് കുഞ്ഞി ഹാജി,
ടി പി മുഹമൂദ് ഹാജി മാതമംഗലം,
ഇഖ്ബാൽ കോയിപ്ര, എസ് കെ പി അബ്ദുൾ ഖാദർ ഹാജി, എന്നിവരെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!