July 13, 2025

ട്രാൻസ്ഫോമറിൽ നിന്നും ഓയിൽ മോഷണം പോയി

img_3125-1.jpg

കണ്ണപുരം: വൈദ്യുതി സെക്ഷൻ ഓഫീസിന് കീഴിലെ ട്രാൻസ്ഫോമറിൽ നിന്നും 14,000 രൂപയുടെ ഓയിൽ മോഷണം പോയി.ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മുട്ടിൽ റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോമറിന് കേടുവരുത്തി ഈ മാസം13ന് പുലർച്ചെ ഒരു മണിക്കും 8 മണിക്കുമിടയിലാണ്
ഓയിൽ മോഷണം പോയത്.സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ അസി.എഞ്ചിനീയർ ഒ. ദിനൂപ് കണ്ണപുരം പോലീസിൽ പരാതി നൽകി.
പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger