പത്ത് കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

പയ്യാവൂർ. വില്പനക്കായി കൊണ്ടു പോകുകയായിരുന്ന പത്ത് കുപ്പി മദ്യവുമായി മധ്യവയസ്കനെ പോലീസ് പിടികൂടി.പയ്യാവൂർ സ്വദേശി കുന്നോത്ത് ഹൗസിൽ വിജയനെ (58)യാണ് എസ്.ഐ.പി. പി.പ്രഭാകരനും സംഘവും പിടികൂടിയത്.പട്രോളിംഗി നിടെ പയ്യാവൂർ കണ്ടകശ്ശേരി മണ്ണേരി റോഡിൽ വെച്ചാണ് 10 കുപ്പി മദ്യവുമായി ഇയാൾ പോലീസ് പിടിയിലായത്.