July 13, 2025

പയ്യന്നൂർ സെൻട്രൽ ബസാർ ജംഗ്ഷൻ വികസനം ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങി

img_1718-1.jpg

പയ്യന്നൂർ :
സെൻട്രൽ ബസാർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. ആദ്യഘട്ടമായി കെആർഎഫ്ബി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരമുള്ള ഏറ്റെടുക്കേണ്ട ഭൂമി കണ്ടെത്തുന്നതിനായുള്ള കല്ലിടൽ ആരംഭിച്ചു. രണ്ട് ദിവസത്തിനകം ഇത് പൂർത്തിയാക്കും.
ഇതിന് ശേഷം ഏറ്റെടുക്കേണ്ട ഭൂമിയുടെ ഡ്രോയിങ് തയ്യാറാക്കി റവന്യൂ വിഭാഗത്തിന് കൈമാറും. റവന്യൂ വിഭാഗം സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കും. ആദ്യം തയ്യാറാക്കിയ അലൈൻമെന്റിൽ നിന്നും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവ് കുറച്ചാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. ടി ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ കല്ലിടൽ പ്രവൃത്തി നടക്കുന്നപ്രദേശം സന്ദർശിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger