LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പൊലിസ്ഇൻസ്പെക്ടർ സുധീർ കല്ലന് ഡി വൈ എസ് പി യായി പ്രമോഷൻ

img_1423-1.jpg
Spread the love

കണ്ണൂർ: പാനൂർ പൊലിസ്ഇൻസ്പെക്ടർ സുധീർ കല്ലന് ഡി വൈ എസ് പിയായി പ്രമോഷൻ ലഭിച്ചു. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കണ്ണൂർഡിവൈഎസ്പിയായി സുധീർ കല്ലൻ അടുത്ത ദിവസം ചുമതല ഏറ്റെടുക്കും .കണ്ണൂർ അഴീക്കോട് സ്വദേശിയായ സുധീർ 2005ലാണ് പൊലിസ് സബ് ഇൻസ്പെക്ടർ ആയി കേരള പൊലിസ് സേനയിൽഅംഗമാവുന്നത്. ആദ്യ നിയമനം കോഴിക്കോട് നടക്കാവി ലായിരുന്നു. തുടർന്ന് ജില്ലക്കകത്തും പുറത്തുമായി നിരവധി പൊലിസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തു.ഇരിട്ടി പൊലിസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ആയിരിക്കെ ഇരിട്ടി പഴയപാലത്ത് നാടോടി സ്ത്രീയെ കൊലപ്പെടുത്തി കിണറ്റിലിട്ട ഇരട്ടക്കൊലപതക സംഭവത്തിൽ പ്രതികളെ പിടികൂടിയത് സുധീർ കല്ലൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമായിരുന്നു. ഇരിട്ടി, ഉളിക്കൽ, പൊലിസ് സ്റ്റേഷനുകളിൽ എസ്.ഐ.യായി ഏറെക്കാലം പ്രവർത്തിച്ച സുധീർ കല്ലൻ 2017 ലാണ് പൊലിസ് ഇൻസ്പെക്ടർ ആയി പ്രമോഷൻ ലഭിച്ചത്.തുടർന്ന് ആറളം, ഉളിക്കൽ, പൊലിസ് സ്റ്റേഷനുകളിൽ പൊലിസ് ഇൻസ്പെക്ടർ ആയും ഏറെക്കാലം പ്രവർത്തിച്ചിരുന്നു. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ഇപ്പോൾ താമസം

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!