LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മികവ് – 2025:അനുമോദനവും പഠനോപകരണവും വിതരണം ചെയ്തു.

img_1036-1.jpg
Spread the love


കരിവെള്ളൂർ :കൊഴുമ്മൽ ന്യൂ ബ്രദേഴ്‌സ് മരത്തക്കാട് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവ് -2025 പരിപാടി സംഘടിപ്പിച്ചു.
ക്ലബ് പരിധിയിലെ
ഇക്കഴിഞ്ഞ എൽ.എസ്.എസ്.യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അങ്കണവാടി പ്രീപ്രൈമറി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.പ്രാന്തംചാൽ വായനശാല പരിസരത്ത് നടന്ന പരിപാടി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പൽ ഡോ. എം. ബാലൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ സുബാഷ് അറുകര പഠനോപകരണ വിതരണം ചെയ്തു.
ക്ലബ് പ്രസിഡന്റ് കെ പി മിഥുൻ അധ്യക്ഷനായി.
കെ മനുരാജ്‌,നവീൻ എ ,അശ്വിൻ കെ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!