തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ.സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും ജയിൽ അധികൃതർ മൊബൈൽ ഫോൺ പിടികൂടി.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് തടവുകാരൻ അഖിലിനെ (34)തിരെ കേസെടുത്തത്.പത്താം ബ്ലോക്കിലെ സി, ഡി,ഡിവിഷൻ്റെ ഇടയിലുള്ള ബാത്ത് റൂമിനകത്തുവെച്ച് ജയിലിൽ നിരോധിച്ചതായ മൊബൈൽ ഫോൺ തടവുകാരൻ്റെ കയ്യിൽ നിന്നും പിടികൂടിയത്.