അഡീഷണൽ എസ്.പി.പി.ബാലകൃഷ്ണൻ നായർക്ക് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം

അഡീഷണൽ എസ്.പി.പി.ബാലകൃഷ്ണൻ നായർക്ക് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം. കണ്ണൂർ ക്രൈം ബ്രാഞ്ചിലാണ് നിയമനം.നിലവിൽ കാസറഗോഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് ആയിരുന്നു. ഏറണാകുളം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായി 30 ഓളം സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമാദമായ പല കേസുകളിലും അന്വേഷണ മികവിന് സർക്കാറിൻ്റെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി. ആയി കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച്, കാഞ്ഞങ്ങാട്, കാസറഗോഡ്, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ.എം.ആർ. നിഷ.മക്കൾ: ശിവദ, കാർത്തിക് ( വിദ്യാർത്ഥികൾ).